സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകൾ. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഉടൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉൾപ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആന്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…