കഴിഞ്ഞ ദിവസമാണ് നടി ശരണ്യ അന്തരിച്ചത്. വര്‍ഷങ്ങളോളം തന്നെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന കാന്‍സറിനോട് പൊരുതിയാണ് ശരണ്യ യാത്രയായത്. ശരണ്യയ്ക്ക് എന്നും താങ്ങും തണലുമായിരുന്നു നടി സീമ ജി നായര്‍. ശരണ്യയുടെ ചികിത്സക്കും വീട് വെക്കാനും സീമ കൂടെ നിന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ സീമയെ അഭിനന്ദിക്കുകയാണ്.
സീമയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പ് ഇങ്ങനെ
സ്‌നേഹ സീമ -ഏകദേശം പത്തുവര്‍ഷത്തോളം സ്വന്തം ജീവിതം ശരണ്യക്കു വേണ്ടി മാറ്റിവെച്ച മനുഷ്യ സ്‌നേഹി. അഭിനന്ദനങ്ങള്‍ സീമ ജി നായര്‍ ദുഃഖിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി തന്റെ തുച്മായ വരുമാനത്തില്‍നിന്ന് ഒരു ഭാഗം മാറ്റിവെച്ചിരുന്നു സീമ. പേരിനും പ്രശസ്തിക്കും വേണ്ടി പതുരൂപ കൊടുത്തിട്ടു നൂറുരൂപ ആക്കി കാണിക്കുന്ന ചില ഫ്രഞ്ചിയട്ടെന്‍മാരുണ്ട് അവരില്‍ നിന്ന് എല്ലാം സീമ വ്യത്യസ്ത ആകുന്നത് ഇത് കൊണ്ടാണ്.കാന്‍സറീനെ അതിജീവിച്ചു ജീവിതത്തിലേക്ക് നന്ദു മഹാദേവനെയും ശരണ്യയും കൊണ്ടുവരുന്നതിനു സീമ ഒരുപാടു കഷ്ടപ്പെട്ടു.രണ്ടുപേരെയും മകനും മകളെ പോലെ ചേര്‍ത്ത് പിടിച്ചു.പത്തുവര്‍ഷത്തോളമായി അര്‍ബുദത്തോട് പൊരുതിയ ശരണ്യയ്ക്ക് ആശ്വാസമായത് സീമയുടെ കരുതലായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നല്‍കി ശരണ്യയോട് ഒപ്പം നില്‍ക്കുകയുമുണ്ടായി.
ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയില്‍ ശ്രീനാരാണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്‌നേഹസീമ എന്നായിരുന്നു, സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇത്.ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒരു ഘട്ടത്തില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടേയും അമ്മയുടേയും സന്തോഷങ്ങളിലും സന്താപങ്ങളിലും സീമ കൂടെയുണ്ടായിരുന്നു. വീണ്ടും ട്യൂമര്‍ വന്നതും ഒപ്പം കൊവിഡ് വന്നതുമാണ് ആരോഗ്യം മോശമാക്കിയത്. ഒരു മകളെപ്പോലെ തന്നെയായിരുന്നു ശരണ്യ തനിക്കെന്ന് സീമ മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവര്‍ യാത്രയായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…