Categories: GalleryPhotoshoot

അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹിയാക്കുന്നു..! ‘യക്ഷി’ ഫോട്ടോഷൂട്ടുമായി സീമ വിനീത്

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമാണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. കഴിഞ്ഞ ദിവസം നടി മാലാ പാർവതിയുടെ മകൻ തനിക്ക് അശ്‌ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് സീമ പരാതിപ്പെട്ടിരുന്നു. മാലാ പാർവതിയുടെ മകൻ മാപ്പ് അപേക്ഷിച്ചതോടെ ഏകദേശം ആ പ്രശ്‌നങ്ങൾ പരിഹിക്കപ്പെട്ടിരിക്കുകയാണ്.

ഇപ്പോൾ സീമ വിനീതിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും, യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സോമു വേദയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago