അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. തിയറ്റർ റിലീസ് ചെയ്ത ചിത്രം താമസിയാതെ തന്നെ ഒടിടിയിലും എത്തി. ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ. ട്വിറ്ററിലാണ് പുഷ്പയെയും അല്ലു അർജുനെയും സെൽവരാഘവൻ വാനോളം പുകഴ്ത്തിയത്.
ചിത്രം വളരെ മികച്ച എന്റർടയിനർ ആണെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും സെൽവരാഘവൻ വ്യക്തമാക്കി. ഡി എസ് പിയുടെ പാട്ടുകൾക്കും ബി ജി എമ്മിനും താൻ അടിമപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ‘വൗ ! എന്തൊരു എന്റർടെയ്‌നർ! തകർത്തു. സുകുമാറിന് അഭിനന്ദനങ്ങൾ! എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഡി എസ് പിയുടെ പാട്ടുകൾക്കും ബിജിഎമ്മിനും അടിമയായി ! പിന്നെ, അല്ലു അർജുൻ, എന്തൊരു പ്രകടനമാണ്. ശരീര ഭാഷയും മനസ്സിനെ ത്രസിപ്പിക്കുന്ന അഭിനയവും. ചെറിയ സൂക്ഷ്മതകൾ പോലും ഇഷ്ടപ്പെട്ടു! ഹാറ്റ്സ് ഓഫ്’ – സെൽവരാഘവൻ ട്വിറ്ററിൽ കുറിച്ചു.
നടന്‍ വിഷ്ണു വിശാൽ, ക്രിക്കറ്റര്‍ പ്രഗ്യാന്‍ ഓജ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഡിസംബർ 17ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. 2021ൽ ഏറ്റവും അധികം പണം വാരിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങാളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായിരുന്നു ഡിസംബർ 17ന് റിലീസ് ആയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…