സീരിയല്‍ പ്രവര്‍ത്തകയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മലപ്പുറം നിലമ്ബൂരിലാണ് സംഭവം. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ഇന്നലെ രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ടിവി സീരിയല്‍ പ്രവര്‍ത്തകയാണ്.
നിലമ്ബൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടതനുസരിച്ച് അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴേക്കും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു.
കവിത ഇന്നലെ രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. നിലമ്ബൂര്‍ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹ പരിശോധന നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.
അമ്മ: കാര്‍ത്ത്യായനി. ഭര്‍ത്താവ്: പാലക്കാട് സ്വദേശി വിജേഷ്. മകള്‍: ആഗ്ന. സഹോദരങ്ങള്‍ ജിത, ദേവന്, ധന്യ. ഭര്‍ത്താവ് ബംഗളൂരുവിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…