കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണൻ. സീരിയലുകളിലൂടെ പ്രിയതാരമായി മാറിയ ഗൗരി കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. സീരിയൽ സംവിധായകൻ കൂടിയായ മനോജ് പേയാട് ആണ് വരൻ. ഗൗരി നായികയായി എത്തിയ ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു മനോജ്. ഫെബ്രുവരി 11ന് ആയിരുന്നു വിവാഹനിശ്ചയം. തന്റെ വിവാഹനിശ്ചയമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ ഗൗരി തന്നെയാണ് പോസ്റ്റ് പങ്കുവെച്ചത്.
‘ഗുഡ് മോണിങ്ങ്, മനോജ് സാറിന്റെയും (പൗർണമിത്തിങ്കൾ സംവിധായകൻ) എന്റെയും വിവാഹനിശ്ചയം ആണിന്ന്. ലൈവ് വീഡിയോ എന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കും. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം’ – സോഷ്യൽ മീഡിയയിൽ നിശ്ചയ ചടങ്ങുകൾക്ക് മുമ്പായി ഗൗരി കുറിച്ചത് ഇങ്ങനെ. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.
ആദ്യം ജനുവരി 23ന് ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചടങ്ങി മാറ്റി വെക്കുകയായിരുന്നു. മനോജും കുടുംബവും ആരോഗ്യം വീണ്ടെടുത്തതിനു ശേഷം പുതിയ തീയതി അറിയിക്കുമെന്ന് ഗൗരി വ്യക്തമാക്കിയിരുന്നു. വരൻ സീരിയലിലെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ പറഞ്ഞിരുന്നുള്ളൂ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…