Categories: MalayalamNews

ഭക്ഷണം നല്‍കുന്നതിനിടെ ആക്രമിച്ച് തെരുവ് നായ്ക്കള്‍; സീരിയല്‍ നടിക്ക് സാരമായ പരുക്ക്

ഭക്ഷണം നല്‍കുന്നതിനിടെ തെരുവ് നായയുടെ ആക്രമണത്തില്‍ സീരിയല്‍ നടിക്ക് ഗുരുതര പരുക്ക്. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്തയ്ക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഭരതന്നൂര്‍ മാര്‍ക്കറ്റിലും ജംഗ്ഷനിലുമായി അന്‍പതില്‍ അധികം തെരുവ് നായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്. മാര്‍ക്കറ്റ് ഭാഗത്തുള്ള നായ്ക്കള്‍ക്ക് അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് ഇന്നലെ ആക്രമണം നടന്നത്. ഭക്ഷണം നല്‍കുന്നതിനിടെ ശാന്തയുടെ കൈയില്‍ നായ്ക്കള്‍ കടിച്ചുപറിക്കുകയായിരുന്നു. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തോളം പേരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പേവിഷബാധയേറ്റുള്ള മരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇത്തരത്തില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, തെരുവ് നായ്ക്കളുടെ കടിയേറ്റാല്‍ സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവ് നായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago