മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മൃദുല വിജയ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ്. വീഡിയോയുടെ പ്രമേയം പോലെ തന്നെ താരത്തിന്റെ ലുക്കും വസ്ത്രധാരണവും സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയായിട്ടുണ്ട്. വ്യത്യസ്തമായ വസ്ത്രത്തിൽ ബോൾഡൻ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരത്തെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. നടിയുടെ വസ്ത്രം ചർച്ച വിഷയമായിട്ടുണ്ട്.
ചാക്ക് കൊണ്ടുള്ള വസ്ത്രമാണ് മൃദുല ധരിച്ചിരിക്കുന്നത്. ചാക്ക് വസ്ത്രത്തിൽ ഡ്രൈ ഫ്ലവറുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വസ്ത്രത്തിലുള്ള പൂക്കൾ മുടിയിലും ചൂടിയിട്ടുണ്ട്. ഫ്രീഹെയറിലാണ് പൂക്കൾ ചൂടിയിരിക്കുന്നത്. കൂടാതെ നടിയുടെ കണ്ണിന് നൽകിയ മേക്കപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നല്ല നാളയെ കുറിച്ചാണ് മൃദുലയുടെ ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്. വളരെയധികം നിരാശജനകമായ വർഷമാണ് 2020. എല്ലാവരുടേയും ജീവിതം പലതരത്തിൽ വരൾച്ച നേരിട്ട വര്‍ഷം. എന്നിട്ടും പ്രതീക്ഷ എന്ന പൂക്കള്‍ മനുഷ്യരിൽ വാടാതെ നിൽക്കുന്നു. ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്.
തിരുവനന്തപുരത്തെ മിത്രനികേതനിലായിരുന്നു ചിത്രീകരണം, പുല്ലും ചെടികളും ഉപയോഗിച്ച് സ്ഥലത്തെ ചിത്രീകരണത്തിനായി മാറ്റി എടുക്കുകയായിരുന്നു.മികച്ച അഭിപ്രായം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ലോക്ക് ഡൗണിന് ശേഷം സീരിയൽ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് മൃദുല. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും താരം എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…