Categories: Celebrities

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒത്തുകൂടിയപ്പോൾ !! ഓണം പൊളിച്ചടുക്കി താരങ്ങൾ !! ചിത്രങ്ങൾ കാണാം

മലയാള ടെലിവിഷൻ താരങ്ങൾ എല്ലാവരും ഒത്തുകൂടിയുള്ള ഓണപരിപാടികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.  പ്രേക്ഷകർക്ക് ഒരു ഓണ വിരുന്ന് തന്നെയായിരിക്കും ഇവരുടെ ആഘോഷപരിപാടികൾ. ഫളവേഴ്‌സ്, മഴവില്‍ മനോരമ, ഏഷ്യാനെറ്റ്, തുടങ്ങി മലയാളത്തിലെ മുന്‍നിര ചാനലുകളെല്ലാം ഓണത്തിന് താരങ്ങളെ വെച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കുന്നുണ്ട്. നേരത്തെ ഷൂട്ട് ചെയ്തുവച്ചിരിക്കുന്ന പരിപാടി ഓണത്തിന് ടെലികാസ്റ് ചെയ്യാനാണ് പ്ലാൻ, അതിന് മുമ്പേ താരങ്ങൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.. എല്ലാ ചാനലുകളും അവരുടെ സീരിയലുകളില്‍ അഭിനയിക്കുന്ന താരങ്ങളെ വെച്ചാണ് കൂടുതലും പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

മഴവിൽ മനോരമയുടെ തട്ടീം മുട്ടീം, മറിമായം എന്നിങ്ങനെ രണ്ട് കൂട്ടരും ചേർന്ന് ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്, നടി മഞ്ജു പിള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവച്ചിരുന്നു.. അതുപോലെ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കീര്‍ത്തിക ദീപം, നീയും ഞാനും, സുമംഗലിഭഃവ, ചെമ്പരത്തി, പൂക്കാലം വരവായി എന്നിങ്ങനെയുള്ള സീരിയലുകളിലെ നായിക, നായകന്മാരെല്ലാം ഒത്തുചേര്‍ന്നിട്ടുള്ള വലിയ ആഘോഷപരിപാടികളാണ് ചാനൽ ഒരുക്കിയിരിക്കുന്നത്..

അതുപോലെ കസ്തൂരിമാന്‍, കുടുംബവിളക്ക്, വാനമ്പാടി, സീത കല്യാണം, എന്നിങ്ങനെയുള്ള സീരിയലുകളിലെ താരങ്ങള്‍ ഒത്തുകൂടി ഏഷ്യാനെറ്റിലും ഓണാഘോഷം പൊടിപിച്ചിരിക്കുകയാണ്, രണ്ട് ദിവസം നീണ്ടുനിന്ന പരിപാടികൾ ആയിരുന്നു അവർക്ക്, നായികമാർ ഒത്തുചേർന്നുള്ള നിരവധി ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു..

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago