സിനിമ പ്രമോഷൻ പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം. സാമൂഹ്യമാധ്യമങ്ങളിൽ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയത് ആയിരുന്നു നടി. മാളിൽ തടിച്ചു കൂടിയവരിൽ ഒരാൾ മോശമായി പെരുമാറിയെന്നും സഹപ്രവർത്തകയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായിട്ടാണെന്നും താരം കുറിച്ചു.
നടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റുമുള്ളവർ. പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിനു പ്രതികരിച്ചു. പക്ഷേ, എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയി പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ നിന്നുകൊണ്ടു തന്നെ ചോദിക്കുകയാണ്, തീർന്നോ നിന്റെയൊക്കെ അസുഖം’.
അതേസമയം, ലൈംഗിക അതിക്രമത്തിന് ഇരയായ ഒപ്പമുണ്ടായിരുന്ന യുവനടി തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ആളുടെ മുഖത്തടിച്ചു. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്ത് നിന്ന് മാറ്റി. വൈകുന്നേരം ഏഴു മണിയോടെയാണ് താരങ്ങൾ ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഒമ്പതുമണിയോടെ പ്രമോഷൻ പരിപാടി അവസാനിപ്പിച്ച് മടങ്ങിപോകുന്നതിനിടെ ആയിരുന്നു സംഭവം.ജനങ്ങൾ തടിച്ചു കൂടിയ സാഹചര്യത്തിൽ മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണ് കൈയേറ്റം ഉണ്ടായത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…