Categories: BollywoodNews

ഷാരൂഖ് ഖാൻ – ആറ്റ്ലീ ചിത്രം ‘ജവാൻ’; കിംഗ് ഖാൻ എത്തുന്നത് ഡബിൾ റോളിൽ; നയൻതാര നായിക

സിനിമ രംഗത്തേക്ക് കടന്നുവന്നിട്ട് ഇരുപത്തൊമ്പത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സിനിമ രംഗത്ത് ഒരു രാജകീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന പത്താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹമിപ്പോൾ. അത് പൂർത്തിയാകുന്നതിന് അനുസരിച്ച് തമിഴിലെ ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ആറ്റ്ലീ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഷാരൂഖ് ജോയിൻ ചെയ്യുമെന്നാണ് അറിയുവാൻ കഴിയുന്നത്.

ജവാൻ എന്ന പേരാണ് ചിത്രത്തിന് സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഷാരൂഖ് ഖാൻ ഡബിൾ റോളിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത ദിവസങ്ങളിൽ പൂനെയിൽ ആരംഭിക്കും. സംവിധായകനും മറ്റ് അണിയറപ്രവർത്തകരും പൂനെയിൽ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് നിർമ്മിക്കുന്ന ചിത്രത്തിൽ സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഡ്യൂപ്ലിക്കേറ്റ്, പഹേലി, ഡോൺ, ഫാൻ തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ ഡബിൾ റോളിൽ അഭിനയിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കുന്ന ജവാനിൽ സൗത്ത് ഇന്ത്യയിൽ നിന്നുമുള്ള താരങ്ങളും ഭാഗമാകുന്നുണ്ട്. പൂനെയിലെ ചിത്രീകരണത്തിന് ശേഷം ബാക്കി ഭാഗങ്ങൾ വിദേശത്താണ് ചിത്രീകരിക്കുക. രാജാ റാണി, മെർസൽ, ബിഗിൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ആറ്റ്ലീ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago