Categories: CelebritiesMalayalam

‘കര്‍ഷകര്‍ക്കൊപ്പം’കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാനും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ് മാനും. ഉണ്ട ചോറിന് നന്ദി എന്നായിരുന്നു ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഐ സ്റ്റാന്റ് വിത്ത് ഫാര്‍മേര്‍സ്, ഫാര്‍മേര്‍സ് ഓഫ് ഇന്ത്യ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു ഷാനിന്റെ പോസ്റ്റ് .ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ സലിം കുമാര്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ് കുമാര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ റിഹാനക്കെതിരെ രംഗത്തെത്തിയിരുന്നു.

ഉണ്ട ചോറിന് നന്ദി…

#IStandWithFarmers #farmersofindia

Posted by Shaan Rahman on Friday, 5 February 2021

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും തപ്സി പന്നു, അനുഭവ് സിന്‍ഹ, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, കുനാല്‍ കമ്ര തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്നാണ് തപ്സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago