ഭർത്താവിനെ ലിപ്‌ലോക്ക് ചെയ്യാൻ സമ്മതിക്കില്ല; സാന്ത്വനത്തിലെ ‘ശിവേട്ടനെ’ കുറിച്ച് ഭാര്യ ഷഫ്‌ന

വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്‌ന നസീമിനെ അറിയാത്ത മലയാളികൾ കുറവാണ്. കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷഫ്‌യുടെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിനാണ് ഷഫ്‌നയുടെ ജീവിത നായകൻ. ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ താരത്തെ എതിരേറ്റത്.

അതേ സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്. സാന്ത്വനം എന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്ലാസ്സിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർക്കുള്ളത്. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് സജിനും ഷഫ്‌നയും പ്രണയിച്ച് വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്നാണ് ഷഫ്‌ന പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍. ഞങ്ങള്‍ രണ്ട് പേരിലും ഏറ്റവും പൊസസ്സീവും ഷഫ്‌നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്‌നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലില്‍ എന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ടെന്നാണ് ഇവള്‍ പറഞ്ഞിരിക്കുന്നതെന്ന് സജിനും കൂട്ടിച്ചേര്‍ത്തു. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാന്‍ വന്നത് ഭാഗ്യമാണ്. അല്ലെങ്കില്‍ ഞാന്‍ ഇക്കാനെ കൊന്നേനെ എന്നും ഷഫ്‌ന പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്‌നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്‌തെന്ന് വരും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago