Categories: BollywoodNews

ലത മങ്കേഷ്കർക്ക് വേണ്ടി ദുആ ചെയ്ത് ഷാരൂഖ് ഖാൻ; പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

അന്തരിച്ച വിഖ്യാത ഗായിക ലത മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെ അധിക്ഷേപിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ. ലത മങ്കേഷ്കർക്ക് വേണ്ടി ദുആ (പ്രാർത്ഥന) ചെയ്യുന്ന ഷാരൂഖിന്റെ ചിത്രം വൈറലായതോടെയാണ് ചിലർ വിമർശനവുമായി എത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് വലിയൊരു വിഭാഗം രംഗത്തെത്തിയത്.

ലത മങ്കേഷ്കർക്ക് അർപ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് വൈറൽ ചിത്രത്തിൽ കാണാം. പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ഷാരൂഖ് അവരുടെ പാദങ്ങളിൽ തൊട്ട് നമസ്കരിക്കുകയും ചെയ്തു. കൈ കൂപ്പി പൂജ ദദ്ലാനിയും കൈകളുയർത്തി ഷാരൂഖും നിൽക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്. അതിനിടെ ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലർ നടത്തുകയുണ്ടായി.

ലതാ മങ്കേഷ്കറുടെ ഭൗതികശരീരം ഇന്നലെ വൈകിട്ടാണ് സംസ്കരിച്ചത്. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago