Categories: MalayalamNews

റൊണാൾഡോയുടെ ഗോളിന് ഷൈജു ദാമോദരൻ പറഞ്ഞ കമന്ററി ഇന്ത്യ ഒട്ടാകെ വൈറലാകുന്നു !! കമന്ററിക്ക് ആരാധകർ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ !!

ഫുട്‌ബോൾ മത്സരം കാണുമ്പോൾ മലയാളികൾക്ക് ഇപ്പോൾ ഷൈജു ദാമോദരന്റെ കമന്ററി കൂടിയേ തീരൂ എന്ന അവസ്ഥയിലാണ്.മലയാളികളുടെ ഫുട്‌ബോൾ കളിയാസ്വധനത്തിൽ വലിയ സ്വാധീനം ചെലുത്തുവാൻ ഷൈജുവിന് ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.ഇപ്പോൾ ഷൈജുവേട്ടന്റെ കമന്ററി ഇന്ത്യ ഒട്ടാകെ പ്രശസ്തമായിരിക്കുകയാണ്.അതിന് കാരണം ഈ നടക്കുന്ന വേൾഡ് കപ്പിലെ ഒരു കമന്ററിയും.

സ്‌പെയില്‍ പോര്‍ച്ചുഗല്‍ മത്സരം 87 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് സ്‌പെയിന്റെ ഗോളിയെ കബളിപ്പിച്ച് വലയില്‍ പതിക്കുന്നു.
സോണി ഇഎസ്പിഎന് വേണ്ടി കമന്ററി ബോക്‌സില്‍ നിന്നും ഷൈജു ദാമോദരന്‍.
‘റൊണാള്‍ഡോാാാാാാാാാാ…. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’.

ലോകം മുഴുവന്‍ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു
റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജൂ ദാമോദരന്റെ മലയാളം കമന്റിക്ക് നിരവധി ആരാധകരാനുള്ളത്. അതില്‍ മലയാളികള്‍ മാത്രമല്ല, മറ്റു ഭാഷക്കാരമുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്രയും അതില്‍ ഉള്‍പ്പെടും.
പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലെ ഹാട്രിക്ക് ഗോളിന്റെ മലയാളം കമന്ററിയില്‍ ത്രില്ലടിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് വ്യക്തമാക്കിയത്.’ എനിക്ക് ഭാഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും അപേക്ഷിച്ച് വശ്യമായ കമന്ററിയാണ് മലയാളത്തിലുള്ളത്. അത് ഹൃദ്യമായി തോന്നിയെന്നും’ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു.

ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയായി ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് മലയാളി ആരാധകര്‍ ഷൈജുവേട്ടന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഷൈജു ദാമോദരന്‍. വര്‍ഷങ്ങളായി ഐ.എസ്.എല്‍ മലയാളം കമന്ററിയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട കമന്റേറ്ററായി ഷൈജു മാറിയിരുന്നു.
മലയാളം കൂടാതെ മറ്റു പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ലോകകപ്പിന്റെ കമന്ററി സോണി നല്‍കുന്നുണ്ട്. ആരാധകരെ കളിയോട് അടുപ്പിക്കാന്‍ പ്രാദേശിക ഭാഷയിലുള്ള കമന്ററി സഹായകമാകും എന്നതിനാലാണ് സോണി കൂടുതല്‍ ഭാഷകളില്‍ കമന്ററി എന്ന ആശയവുമായി എത്തിയത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago