മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ എനിക്ക് റോൾ മോഡൽ ആണെന്ന് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. കൈരളി ടിവിയുടെ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ശൈലജ ടീച്ചർ മനസ്സ് തുറന്നത്. മഞ്ജുവിനെ പോലെ പ്രതിസന്ധികളെ നേരിട്ട് ജീവിതത്തിൽ മുന്നോട്ട് വരികയാണ് എല്ലാവരും ചെയ്യേണ്ടത് എന്ന് ശൈലജ ടീച്ചർ പറഞ്ഞു. നന്നായി പുസ്തകം വായിക്കും, സാമൂഹ്യ കാര്യങ്ങളിൽ മികച്ച രീതിയിൽ ഇടപെടും തുടങ്ങി ഒട്ടനേകം കാര്യങ്ങളിൽ മഞ്ജു വാര്യർ മികവ് പുലർത്തുന്നുണ്ട് എന്ന് ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
പ്രോഗ്രാമിൽ ശൈലജ ടീച്ചറിനോട് മഞ്ജു വാര്യർ ചോദിച്ച ചോദ്യവും ഏറെ രസകരമായിരുന്നു. കേരളത്തിലെ ആളുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ശൈലജ ടീച്ചർ സ്വന്തം ആരോഗ്യം നോക്കാറുണ്ടോ എന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. എന്നും കോവിഡിനെ കുറിച്ചുള്ള നിരവധി പ്രതിസന്ധികൾ നാം കാണുന്നു. ഇതെല്ലാം പരിഹരിച്ച ശേഷം ഉറങ്ങാൻ സമയം കിട്ടാറുണ്ടോ എന്നും മഞ്ജു ചോദിക്കുന്നു. ഇതിന് മറുപടിയായി ഞാൻ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും പോലീസുകാരും കുറച്ച് നാളുകളായി ഉറങ്ങാറില്ലെന്നും അവരുടെ ഈ കൂട്ടായ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് കോവിഡിനെ ഒരു പരിധി വരെ എങ്കിലും നിയന്ത്രിക്കാൻ സാധിക്കുന്നത് എന്നും ശൈലജ ടീച്ചർ പറഞ്ഞു. ശൈലജ ടീച്ചറിനെ അഭിനന്ദിക്കാനും മഞ്ജു വാര്യർ മറന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…