ജനപ്രിയനായകൻ ദിലീപിന്റെ രാമലീലയെ തകർക്കാൻ കച്ചക്കെട്ടിയിറങ്ങിയ പലരും ഇന്ന് മിണ്ടുന്നതു പോലുമില്ല. ചിത്രം നേടിയ വൻവിജയം അവരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. പക്ഷേ രാമലീല പോയെങ്കിൽ പോകട്ടെ നമുക്ക് കമ്മാരസംഭവം തകർക്കാം എന്നതാണ് അവരുടെ പുതിയ നയം. അതിനുള്ള പടപ്പുറപ്പാടുകൾ അവർ തുടങ്ങുകയും ചെയ്തു. വ്യാജവാർത്ത പബ്ലിഷ് ചെയ്‌തതിന്റെ പേരിൽ മാപ്പ് പറഞ്ഞ് പിഴയൊടുക്കേണ്ടി വന്ന മറുനാടൻ മലയാളിയുടെ ഉടമസ്ഥൻ ഷാജൻ സ്കറിയയാണ് ഇപ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. കേരളീയ സ്‌ത്രീത്വത്തിന്റെ വിജയത്തിനായി രാമലീലയെ പരാജയപ്പെടുത്തണമെന്നാണ് ഷാജൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും പടം ആദ്യദിനം തന്നെ കാണാനുള്ള ആളുകളുടെ എണ്ണം കൂടിയെന്നത് സന്തോഷം തരുന്ന ഒരു വസ്‌തുതയാണ്. രാമലീല പോലെ തന്നെ കമ്മാരസംഭവവും വൻ വിജയമാകുമെന്ന് കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർക്ക് മനസ്സിലായി കഴിഞ്ഞുവെന്ന് സ്പഷ്ടം.
കുറച്ച് നാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ദിലീപ് ഫാൻസിന്റെ പേരിൽ ഉണ്ടാക്കിയ ഫേക്ക് വാട്ട്സാപ്പ് ചാറ്റുകൾ ഇതും ചേർത്ത് വായിക്കുമ്പോൾ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും പിന്നിൽ നടക്കുന്നത് ‘വൻ ഗൂഢാലോചന’യാണെന്ന്. എന്തായാലും കിടിലൻ പൊങ്കാല തന്നെയാണ് ഷാജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് കഴിഞ്ഞ ദിവസം നടന്ന കമ്മാരസംഭവം ഓഡിയോ ലോഞ്ചിൽ നടത്തിയ പ്രസംഗം തന്നെയാണ് പലരെയും വിറളി പിടിപ്പിച്ചിരിക്കുന്നത്. നേരം അന്തിയാകുമ്പോൾ ചാനൽ ചർച്ചകൾ എന്ന പേരിൽ ഇനി പല കൂണുകളും പൊന്തിവരും. അവർ വാ തോരാതെ പറയുന്നത് കൂടി കേൾക്കുമ്പോൾ ഒരു റിലാക്‌സേഷൻ കിട്ടുമായിരിക്കും. പക്ഷേ പടമിറങ്ങിക്കഴിയുമ്പോൾ തീയറ്ററുകൾക്കും ബോക്സ് ഓഫീസിനും റിലാക്സേഷൻ കിട്ടുന്നത് സ്വല്പം ബുദ്ധിമുട്ടായിരിക്കുമെന്നതാണ് നിലവിലെ സാഹചര്യം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…