സിനിമയില്‍ നിന്ന് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നവരാണ് സംവിധായകന്‍ ഷാജി കൈലാസും നടി ആനിയും. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആനി മിനിസ്‌ക്രീനില്‍ സജീവമാണ്. വളരെ അപൂര്‍വമായി മാത്രമാണ് ഇവരുടെ വിശേഷങ്ങള്‍ പ്രേക്ഷകരിലെത്തുന്നത്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ഇവരുടെ കുടുംബ ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഷാരോണ്‍, റുഷിന്‍, ജഗന്‍ എന്നിവരാണ് ഷാജി കൈലാസ്-ആനി ദമ്പതികളുടെ മക്കള്‍.
1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിലുള്ള വിവാഹം. അധികം ആരും അറിയാതെയായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും പ്രണയം അറിഞ്ഞ് പിന്തുണ നല്‍കി കൂടെ ഉണ്ടായിരുന്നത് നടന്‍ സുരേഷ് ഗോപി ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍വച്ചാണ് താരവിവാഹം നടന്നതും. പല അഭിമുഖങ്ങളിലും താരദമ്പതിമാര്‍ വിവാഹത്തെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആനി അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൂരദര്‍ശന്‍ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ല്‍ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു.
തുടര്‍ന്ന് ഏറെ നാള്‍ സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടു നിന്ന് ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘രുദ്രാക്ഷം’ എന്ന ആക്ഷന്‍ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. പിന്നീട് ‘അക്ഷരം’ എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമല്‍ സംവിധാനം ചെയ്ത ‘മഴയെത്തും മുന്‍പേ’ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. ഏകദേശം മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്. അമൃത ടി.വിയില്‍ ആനി അവതരിപ്പിക്കുന്ന കുക്കറി ഷോയ്ക്ക് നിരവധി കുടുംബ പ്രേക്ഷകരുണ്ട്. അടുത്തിടെ ബിഗ് അവ്ന്‍ എന്ന പേരില്‍ ആനി ഒരു കാറ്റ്‌റിഗ് യൂണിറ്റ് ആരംഭിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…