23 വർഷമായി സിനിമാലോകത്ത് അസ്സോസിയേറ്റ് ഡയറക്ടറായി നിന്നിട്ടും എന്തുകൊണ്ടാണ് ഇനിയും ഒരു സ്വതന്ത്ര സംവിധായകൻ ആകാത്തതെന്ന് ഷാജി പാടൂരിനോട് അടുത്തറിയാവുന്ന എല്ലാവരും ചോദിച്ചിട്ടുണ്ട്. ‘ഒരു നല്ല കഥ കിട്ടട്ടെ’ എന്നായിരുന്നു എന്നും അതിന് ഉത്തരം. ഇനിയെന്ത് കഥ കിട്ടാനാണ് എന്ന് പലരും ചിന്തിച്ചിട്ടുമുണ്ട്. ആ ചിന്തകളെ കാറ്റിൽ പറത്തിയ ഒരു വിജയമാണ് തന്റെ ആദ്യ സംവിധാനസംരംഭമായ അബ്രഹാമിന്റെ സന്തതികളിലൂടെ ഷാജി പാടൂർ എന്ന സംവിധായകൻ നേടിയെടുത്തിരിക്കുന്നത്. മമ്മൂക്കയെ നായകനാക്കി 1994ൽ ജോഷി സംവിധാനം നിർവഹിച്ച സൈന്യത്തിലൂടെയാണ് ഷാജി പാടൂർ സിനിമാലോകത്ത് എത്തുന്നത്. അതിന് ശേഷം ജോഷിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി മലയാള സിനിമയുടെ ഓരോ മാറ്റങ്ങളും അടുത്ത് നിന്ന് കണ്ടറിഞ്ഞ വ്യക്തിയാണ്. പല തലമുറകളിൽ പെട്ട സംവിധായകരോടും അഭിനേതാക്കളോടും അണിയറപ്രവർത്തകരോടുമൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷാജി പാടൂർ ഓരോ മാറ്റങ്ങൾക്കുമൊപ്പം സ്വയം നവീകരിച്ചു കൊണ്ടിരുന്ന ഒരാൾ തന്നെയാണെന്ന് അബ്രഹാമിന്റെ സന്തതികൾ കണ്ട ഓരോരുത്തർക്കും അറിയുവാൻ സാധിക്കും.
പുലിമുരുകൻ, ദി ഗ്രേറ്റ് ഫാദർ, രാമലീല എന്നിങ്ങനെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടു മിക്ക സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് പിന്നിലും ഷാജി പാടൂർ എന്ന അസ്സോസിയേറ്റ് ഡയറക്ടറുടെ അദ്ധ്വാനമുണ്ട്. നീണ്ട 23 വർഷത്തെ അറിവും പരിചയ സമ്പത്തും ഇന്ന് വലിയ സ്‌ക്രീനിന്റെ ഇരുണ്ട വെളിച്ചത്തിൽ നിറഞ്ഞ കൈ അടിയുടെ താളത്തോടെ നമുക്ക് കാണാൻ കഴിഞ്ഞു. ഇതെന്റെ ഷാജിയാണെന്ന് അദ്ദേഹത്തിന്റെ തോളിൽ കൈയിട്ട് പറയുവാൻ മമ്മൂട്ടിക്ക് സാധിക്കുന്ന തരത്തിലുള്ള ഒരു സുഹൃത്ത്ബന്ധം അവർക്കിടയിൽ ഈ ഒരു കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയെ ജീവിതവൃതമായി കാണുന്ന ഷാജി പാടൂർ എന്ന സംവിധായകൻ മലയാളസിനിമക്ക് ഇനിയും മികച്ച ചിത്രങ്ങൾ സമ്മാനിക്കുമെന്ന് തീർച്ച.
ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഓഫീസറായി മമ്മുക്ക എത്തിയ അബ്രഹാമിന്റെ സന്തതികൾ മികച്ച പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. ഈ അടുത്ത കാലത്ത് കണ്ട മമ്മുക്കയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് അബ്രഹാമിന്റെ സന്തതികളെന്ന് ഓരോ പ്രേക്ഷകനും സമ്മതിക്കുന്നു. ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. വർക്കിങ് ഡേ ആയ ഇന്ന് പോലും ചിത്രത്തിന് തീയറ്ററുകളിൽ അഭൂതപൂർവമായ തിരക്കാണ് കാണാൻ കഴിയുന്നത്. ആൻസൺ, കനിഹ, രഞ്ജി പണിക്കർ, സിദ്ധിഖ്, കലാഭവൻ ഷാജോൺ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…