മമ്മൂട്ടി എന്ന വ്യക്തി
സഹപ്രവർത്തകർക്കും സിനിമയിൽ സജീവമല്ലാത്ത മിമിക്രി താരങ്ങൾക്കും കൊടുക്കുന്ന പ്രോത്സാഹനങ്ങൾ മിമിക്രി താരവും നടനുമായ കലാഭവൻ ഷാജോൺ ഇപ്പോൾ പങ്കുവയ്ക്കുകയാണ്. കൈരളി ടിവിയുടെ സ്റ്റാർ റാഗിംഗ് എന്ന പരിപാടിയിലാണ് സിനിമയിൽ സജീവമായിരുന്ന കാലത്ത് മമ്മൂട്ടി ചെയ്ത് തന്ന ഉപകാരങ്ങളെ പറ്റി അദ്ദേഹം പറയുന്നത്. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് ഷാജോൺ മമ്മൂട്ടിയെ പരിചയപ്പെട്ടത്. പിന്നീട് അങ്ങോട്ട് വളരെ നല്ല സൗഹൃദം ആയിരുന്നു എന്നും അത് തനിക്ക് കൂടുതൽ ഗുണം ചെയ്തു എന്നും അദ്ദേഹം പറയുന്നു. “നീ സിനിമയിൽ വരുമ്പോൾ വിഗ് വെക്കുന്നു അതാണ് നിന്നെ ഒന്നും കണ്ടാൽ മനസിലാകാത്തത് ” എന്ന് മമ്മൂട്ടി സ്വതസിദ്ധ ശൈലിയിൽ ആദ്യകാഴ്ചയിൽ കലാഭവൻ ഷാജോണിനോട് പറഞ്ഞു.
അത്രമേൽ സജീവമല്ലായിരുന്ന തനിക്കുവേണ്ടി നിരവധി ആളുകളുടെ അടുത്ത് മമ്മൂട്ടി ചാൻസ് ചോദിച്ചിട്ടുണ്ട് എന്നും സിനിമ മേഖലയിലെ പല പ്രമുഖർക്കും തന്നെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. . ‘പട്ടണത്തിൽ ഭൂതം’ ‘അണ്ണൻ തമ്പി’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ച ഷാജോണിന് പിന്നീട് മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രമായി അഭിനയിക്കാൻ അവസരം കിട്ടിയത് താപ്പാന എന്ന ചിത്രത്തിലായിരുന്നു. താപ്പാനയിൽ വിഗ്ഗ് വെച്ച അഭിനയിക്കാൻ ആയിരുന്നു കലാഭവൻ ഷാജോണിന് ആഗ്രഹമെങ്കിലും ചിത്രത്തിന്റെ സംവിധായകൻ അത് അനുവദിച്ചില്ല. ഇത് മനസ്സിലാക്കിയ മമ്മൂട്ടി ഷൂട്ടിംഗ് നിർത്തി വച്ച് മേക്കപ്പ്മാന്റെ സഹായത്തോടെ ആ വിഗ്ഗ് ഷാജോണിന് വെച്ച് കൊടുക്കുകയും ആ ഹെയർ സ്റ്റൈൽ ചിത്രം തീരുന്നത് വരെ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…