ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രജനീകാന്ത്-ശങ്കര്‍ ചിത്രം 2.0 ഇന്ന് തീയേറ്ററുകളില്‍ എത്തി. കേരളത്തില്‍ മാത്രം അഞ്ഞൂറോളം തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.
വിഷ്വല്‍ എഫക്‌ട്‌സിന്റെ മായക്കാഴ്ചകളുമായാണ് യെന്തിരന്റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഡബിള്‍ റോളില്‍ രജനീകാന്തും വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി.
ചിത്രത്തിലെ മലയാളത്തിൽ നിന്നുള്ള സാന്നിധ്യമായി കലാഭവൻ ഷാജോണും അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിലെ വളരെ മർമ്മ പ്രധാനമായ റോളിലാണ് ഷാജോൺ എത്തുന്നത്.ഷാജോണിന്റെ കഥാപാത്രത്തിന് നിറഞ്ഞ കൈയടികളാണ് പ്രേക്ഷകർ നല്കുന്നത്.
ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം ഫേസ്ബുക്കിൽ കൂടി ആരാധകർക്ക് ഷാജോണ് നന്ദിയും അറിയിച്ചു. രജനികാന്തുമായി കോമ്പിനേഷൻ രംഗം ഇല്ലെങ്കിലും അക്ഷയ് കുമാറുമായി ഒരു രംഗത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി ഷാജോണ് കാണുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…