Shakkeela Biopic shoot, Heroine Stills
തൊണ്ണൂറുകളില്‍ ബിഗ്രേഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊളളിച്ച നടിയായിരുന്നു ഷക്കീല. ഷക്കീലയുടെ ജീവിതകഥ സിനിമയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളി താരം രാജീവ് പിളളയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ബോളിവുഡ് സിനിമകളിലൂടെ തിളങ്ങിയ നടി റിച്ച ചദ്ദയാണ് ഷക്കീലയുടെ ബയോപിക്കില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റിച്ച ചദ്ദ. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍,ഗോലിയോം കീ രാംലീല രാസ് ലീല,സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നടി ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് ഷക്കീലയുടെ വേഷം തിരഞ്ഞെടുത്തതെന്നും അടുത്തിടെ റിച്ച ചദ്ദ പറഞ്ഞിരുന്നു.
അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത്. ഷക്കീലയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇന്ദ്രജീത്ത് സെല്ലുലോയ്ഡിലേക്ക് എത്തിക്കുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള ഷക്കീലയുടെ ജീവചരിത്ര സിനിമ വരുമ്‌ബോള്‍ അത് വിജയമാവുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകരുളളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…