സാരിയിൽ സുന്ദരികളായി ശാലിനിയും ശ്യാമിലിയും, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു കാലത്ത് മലയാള സിനിമാ പ്രേഷകരുടെ  പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും ചേച്ചിയും അനിയത്തിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അഞ്ജലി എന്ന തമിഴ്ചിത്രത്തിലൂടെ മികച്ച ബാലനടിക്കുള്ള ദേശീയ അവാർഡും ശ്യാമിലി നേടി. നായികാ നിരയിലേക്കുയർന്നപ്പോഴും തെന്നിന്ത്യയുടെ പ്രിയതാരമാകാൻ ശാലിനിക്കായി.

Shalini&Shamili.image

ശ്യാമിലിയും ഇപ്പോൾ നായികാനിരയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഇപ്പോഴിതാ താനും ചേച്ചിയും ഒന്നിച്ചുള്ള പുതിയ ചിത്രം ശ്യാമിലി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു.ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവ. മകൻ ആദ്വിക്കിനൊപ്പമാണ് ശാലിനി എത്തിയത്.

Shalini&Shamili

തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുകയാണ് ശാലിനി. അഭിനയത്തിൽ നിന്നു ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയാണ് ഇപ്പോൾ ശ്യാമിലി.കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിംഗ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago