സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ കോലാഹലങ്ങളാണ്. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയവും അതിനെ തുടർന്ന് ആടലോടകം ടീം ചെയ്ത സ്പൂഫ് വീഡിയോയും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ റോബിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് റോബിന്റെ സുഹൃത്തും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാട്. റോബിൻ വലിയ ഫ്രോഡ് ആണെന്നും ഉഡായിപ്പിന്റെ അങ്ങേയറ്റമാണെന്നും ശാലു പറയുന്നു. നൻമമരം കളിക്കുന്ന അവനെ പോലുള്ള ഉഡായിപ്പുകളെ കാണാതിരിക്കുന്നതല്ലേ നല്ലത്. ഒരാളുടേയും അടുത്ത് സെന്റിമെൻസ് ഇല്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന ഇതുപോലൊരാളെ വേറെ കണ്ടിട്ടില്ലെന്നും ശാലു പേയാട് പറഞ്ഞു. ആടലോടകം ടീമിന്റെ സ്പൂഫ് വീഡിയോ കണ്ട് സൂപ്പർ എന്ന് മെസേജ് അയച്ചാണ് അവരുമായി പരിചയപ്പെടുന്നത്. പടത്തിന്റെ പൂജയുണ്ടെന്ന് പറഞ്ഞ് അവരെ വിളിച്ചു വരുത്തി ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എടുത്ത പടമാണ് പങ്കുവെച്ചത്. അത് വിവാദമാകുമെന്ന് അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചെന്നും ശാലു പറഞ്ഞു.
നേരത്തെ മാളികപ്പുറം സിനിമയുടെ റിവ്യൂ ചെയ്തതുമായി ബന്ധപ്പെട്ട് യുട്യൂബ് വ്ലോഗർ ആയ സായ് കൃഷ്ണയും ഉണ്ണി മുകുന്ദനും തമ്മിൽ കൊമ്പു കോർത്തിരുന്നു. ആ സമയത്ത് ചാനൽ ചർച്ചയ്ക്കിടെ റോബിൻ രാധാകൃഷ്ണനെതിരെ സംവിധായകൻ അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിൽ സംസാരിക്കുന്നതിനിടെ ഉണ്ണിയെ കൂവാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്ന് അഖിൽ ആരോപിക്കുകയായിരുന്നു. സിനിമ മേഘലയിൽ നിന്നുള്ള ആളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അഖിൽ പറഞ്ഞിരുന്നു. എന്നാൽ, അഖിലിന്റെ ഈ ആരോപണം തള്ളിയ റോബിൻ ആ സിനിമാക്കാരൻ ആരാണെന്ന് പറയണമെന്ന് അഖിലിനെ വെല്ലുവിളിച്ചു.
അഖിലിനോട് അക്കാര്യം വെളിപ്പെടുത്തിയ സിനിമാക്കാരൻ താൻ തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ശാലു പേയാട്. റോബിന്റെ അടുത്ത കൂട്ടുകാരനായ ശാലു പിന്നീട് റോബിനുമായി തെറ്റി പിരിഞ്ഞിരുന്നു. ഫസ്റ്റ് റിപ്പോർട്ട് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ ഇപ്പോഴത്തെ തുറന്ന് പറച്ചിൽ. സംഭവത്തെക്കുറിച്ച് ശാലു പറഞ്ഞത് ഇങ്ങനെ, കോഴിക്കോട് ഉണ്ണി മുകുന്ദൻ പങ്കെടുത്ത പരിപാടിയിൽ ചെല്ലുമ്പോൾ റോബിൻ കയറുമ്പോൾ വൻ കൈയ്യടി. എന്നാൽ ഉണ്ണി മുകുന്ദൻ എഴുന്നേറ്റപ്പോൾ വൻ കൂവലും.എനിക്ക് ഇതെന്താണെന്ന് മനസിലായില്ല. ഞാൻ കരുതി ഇവന് വലിയ ഫാൻ ബേസ് ഉള്ളത് കൊണ്ടായിരിക്കുമെന്ന്. ഇവന് വേണ്ടി തിരുവനന്തപുരത്ത് നിന്ന് അഞ്ചാറ് പിള്ളേര് വരികയും ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് റൂമിൽ വന്നപ്പോൾ ആണ് പിള്ളേർക്ക് പൈസ കൊടുക്കുന്നതിനെക്കുറിച്ച് പറയുന്നത്. അപ്പോൾ ചോദിച്ചപ്പോഴാണ് പറഞ്ഞത് ഒരു ഓളം സൃഷ്ടിക്കാൻ വേണ്ടിയാണ് പൈസ കൊടുത്തതെന്ന്. ഇത് മോശം പരിപാടിയായി പോയി എന്ന് പറഞ്ഞ് അപ്പോൾ തന്നെ ഞാനിറങ്ങി. അന്നത്തോടെ ഞാൻ അവനെ വെറുത്തു. നിങ്ങൾ വളർന്നോളൂ. അത് പക്ഷേ ചവിട്ടി താഴ്ത്തി കൊണ്ടാകരുത്.റോബിൻ പണം കൊടുത്തെന്ന് അഖിലിനോട് വെളിപ്പെടുത്തിയത് ഞാനാണ്. 20,000 രൂപയാണ് അന്ന് റോബിൻ ഓളമുണ്ടാക്കാൻ വേണ്ടി വന്ന പിള്ളേർക്ക് കൊടുത്തത്. ഇത്തരത്തിലുള്ള പരിപാടികൾ സ്ഥിരമുള്ളതാണെന്നും ശാലു ആരോപിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…