Categories: Celebrities

‘ഞാന്‍ ഡിവോഴ്സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്, ഭാര്യയെയും മക്കളെയും പബ്ലിക്ക് ആക്കാന്‍ ആഗ്രഹമില്ല’-ഷാനവാസ് ഷാനു

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് ഷാനു. കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ വേഷത്തിലെത്തി. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറി. സീതയിലൂടെ ഷാനവാസ് പ്രശസ്തനായി. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് താരം.

മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പേര് മാറ്റി രാജാവിന്റെ മകന്‍ എന്നാക്കാന്‍ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റിയൂമില്‍ ആയിരിക്കും. മനസിലായല്ലോ കഷ്ടപ്പാട്. ബംഗ്ലാളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഹിറ്റ്ലര്‍ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്ലര്‍ ആവണമല്ലോ. ആവശ്യമില്ലാതെ ഹിറ്റ്ലര്‍ ആവില്ലെന്ന് ഷാനവാസ് പറയുന്നു.

ആക്ഷന്‍ കിംഗ് ഓഫ് മിനിസ്‌ക്രീന്‍ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് പറഞ്ഞു. കുങ്കുമപ്പൂവ് സീരിയല്‍ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലി കൂടിപ്പിക്കുകയായിരുന്നു. സീത സീരിയലിലും കുറച്ച് ഫൈറ്റ് ഉണ്ടായിരുന്നു. വില്ലന്‍ക്യാരക്ടര്‍ ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടം. അതാവുമ്പോള്‍ ഞാന്‍ എന്തെങ്കിലും വന്ന് ചെയ്താല്‍ മതി. മറ്റേത് ആണെങ്കില്‍ ഒരുപാട് ഇമോഷന്‍സ് ഇടേണ്ടി വരുമെന്നും താരം പറയുന്നു.

ഭാര്യയേയും കുട്ടികളേയും പബ്ലിക് ആക്കാന്‍ ആഗ്രഹമില്ലെന്നും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണെന്നും ഷാനവാസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. താന്‍ ഡിവോഴ്സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാല്‍ ഷാനവാസിന്റെ വീട് കാണിച്ച് തരും. താന്‍ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്നും ഷാനവാസ് പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago