Categories: Malayalam

ഒടുവിൽ മഞ്ഞുരുകുന്നു ! ഷെയ്ൻ നിഗം-പ്രൊഡ്യൂസേഴ്‌സ് പ്രശ്‌നത്തിന് പരിഹാരമാകുന്നു

നടന്‍ ഷെയ്​ന്‍ നിഗത്തിന് നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങാനുള്ള വഴി തെളിയുകയാണ്. വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ ഷെയ്നുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും പ്രശ്നങ്ങള്‍ തീര്‍ന്നതായി അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ‘ഉല്ലാസം’ സിനിമയുടെ ഡബിങ് ഉടന്‍ പൂര്‍ത്തിയാക്കാനും മുടങ്ങിയ ‘വെയില്‍’, ‘കുര്‍ബാനി’ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും നടനോട് ‘അമ്മ’ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അമ്മ ഭാരവാഹികള്‍തന്നെ നിര്‍മാതാക്കളെ അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ‘ഉല്ലാസം’ ഡബ് ചെയ്ത് നല്‍കാതെ ഒഒരുവിധത്തിലുള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.

‘വെയില്‍’, ‘കുര്‍ബാനി’ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ‘ഉല്ലാസം’ സിനിമ ഡബ് ചെയ്ത് കൊകൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയ്​നില്‍നിന്ന് ഭാരവാഹികള്‍ യോഗത്തിൽ ചോദിച്ചറിയുകയുണ്ടായി. നിര്‍മാതാവ് ജോബി ജോര്‍ജില്‍നിന്ന്​ തനിക്ക് വധഭീഷണിയുണ്ടെന്ന്​ വ്യക്തമാക്കി ഷെയ്​ന്‍ നിഗം ഒക്ടോബര്‍ 15ന് ഇന്‍സ്​റ്റഗ്രാമിലൂടെ രംഗത്തെത്തിയത് സിനിമരംഗത്ത് അവസാനിക്കാത്ത വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിമരുന്നിട്ടത്.
ഷൂട്ടിങ് സെറ്റുകളിലെ മയക്കുമരുന്ന്​ ഉപയോഗംപോലുള്ള വിവാദ പ്രസ്താവനകളിലേക്കും തര്‍ക്കം നീണ്ടിരുന്നു. യോഗത്തില്‍ ഇതും ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago