തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന ആരാധകർ നെഞ്ചിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് ഏറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും തിളങ്ങുന്ന ഒരു പരമ്പര കൂടിയാണിത്. പരമ്പരയിൽ മീരയെ കൂടാതെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. കൃഷ്ണകുമാർ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർത്ഥ് മേനോൻ എന്ന കഥാപാത്രത്തിന്റെ കൂടെ ജോലി ചെയ്യുകയും അടുപ്പം കാണിക്കുകയും ചെയ്യുന്ന കഥാപാത്രം ആയി ആണ് വേദിക പരമ്പരയിൽ എത്തുന്നത്.
കുടുംബവിളക്ക് പരമ്പര ആരംഭിച്ചപ്പോള്‍ ഈ കഥാപാത്രമായെത്തിയിരുന്നത് തെന്നിന്ത്യൻ നായിക ശ്വേത വെങ്കട് ആയിരുന്നു. 1 മുതൽ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവർ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവർ പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. 57 മുതൽ 110 വരെയുള്ള എപ്പിസോഡുകളിൽ അഭിനയിച്ചത് വേദിക നായർ എന്ന നടിയായിരുന്നു. ഇപ്പോൾ തിരുവോണനാളിൽ ഒരു മണിക്കൂർ നീണ്ടുനിന്ന എപ്പിസോഡിൽ വീണ്ടും വേദികയുടെ കഥാപാത്രത്തിനെ മാറ്റിയിരിക്കുകയാണ്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ഏറെ പ്രശസ്തി നേടി നിൽക്കുന്ന താരമാണ് ശരണ്യ. ആകാശഗംഗ 2 എന്ന ചിത്രത്തിൽ കത്തിക്കരിഞ്ഞ ചുടലയക്ഷി ആയി എത്തിയതും ശരണ്യ ആയിരുന്നു.
ഫോട്ടോ ക്രെഡിറ്റ്സ്
സെലിബ്രിറ്റി – ശരണ്യ ആനന്ദ്
ഫോട്ടോഗ്രാഫർ – ജെയിംസ് കോട്ടക്കൽ
കോസ്റ്റ്യൂം ഡിസൈനർ – ശ്രുതി നിജിൽ [ടിയാറ ബോട്ടിക്]
സ്റ്റൈലിസ്റ്റ് – ഷാജിലാ ജമേഷ്
മേക്കപ്പ് & ഹെയർ – ജോഷി ജോസ്, വിജേഷ് കൃഷ്‌ണൻ
ആർട്ടിസ്റ്റ് മാനേജർ – അൽത്താഫ് പി ടി
ഇമേജ് കറക്ഷൻ – സുഫിയാൻ മുന്നിയൂർ
മേക്കിങ് വീഡിയോ – ഫഹദ് ഒതുക്കുങ്ങൽ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…