ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് റിമി ടോമി . സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി തന്റെ എല്ലാ ജീവിതത്തിലെ എല്ലാം വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയും അതെ പോലെ താരത്തിന്റെ സഹോദരന്റെ ഭാര്യയുമായ മുക്തക്കൊപ്പമുള്ള ഏറ്റവും പുതിയ മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ഇവർ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
View this post on Instagram
റിമി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ‘എന്റെ പ്രിയപ്പെട്ട നാത്തൂന്. നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,’ എന്നു പറഞ്ഞുകൊണ്ടാണ്.റിമിയുടെ സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. മുക്തയും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
വളരെ അടുത്ത സമയത്ത് കൊച്ചിയിലെ മുക്തയുടെ ഫ്ളാറ്റിന്റെ ഇന്റീരിയര്‍ പരിചയപ്പെടുത്തിക്കൊണ്ട് റിമി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഓപ്പണ്‍ ഡിസൈനില്‍ പണിത, ഈ വൈറ്റ് കളര്‍ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ല്‍ ആണ്. അതിന് ശേഷം സഹോദരന് റിങ്കുവിനും മുക്തയ്ക്കുമായി നല്‍കുകയായിരുന്നു. വീടിന്റെ വിശേഷങ്ങള്‍ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയില്‍. വൈറ്റ് കളര്‍തീമില്‍ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.