പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിച്ചത്. ചിത്രത്തിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സോള്‍ ഓഫ് ഫോക്ക് എന്ന ടീമീന്റേതാണ് ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീതം.
ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിമാരായ ഷീലു എബ്രഹാമും നിത പ്രോമിയും. മുണ്ടും ഷര്‍ട്ടുമിട്ടാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. ഇരുവരുടേയും ഡാന്‍സ് വിഡിയോ വൈറലായിട്ടുണ്ട്. ആടുപുലിയാട്ടം, പുതിയ നിയമം, സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഷീബു എബ്രഹാം. ചലച്ചിത്ര നിര്‍മാതാവ് കൂടിയാണ് ഷീബു. ടെലിവിഷനിലും സിനിമയിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിത പ്രോമി.
അതേസമയം, 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് കടുവ. പൃഥ്വിരാജും ഷാജി കൈലാസും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കടുവയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് ഇരുവരും നന്ദി പറയുകയും ചെയ്തു. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി രൂപയാണ് കടുവ നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ഇത്. തീയറ്ററുകളില്‍ കടുവയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…