9 വർഷങ്ങളായി മലയാള സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടുവാൻ താരത്തിന് സാധിച്ചു. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം. കഴിഞ്ഞ ദിവസം താരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന് ലഭിച്ച സ്വീകാര്യത ആണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്നത്. ഇതിനുള്ള ഉത്തരം കമന്റ് ബോക്സിൽ നിന്ന് തന്നെ നമുക്ക് ലഭിക്കും.
‘സദൃശ്യവാക്യം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച് അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍. നന്ദി എന്ന് മാത്രം കുറിച്ച പോസ്റ്റ്, ഷീലു എന്ന അഭിനേത്രിയുടെ പ്രകടനത്തെ അംഗീകരിക്കാനുള്ള വഴി ആക്കി മാറ്റുകയായിരുന്നു പ്രേക്ഷകർ. ടെലിവിഷനില്‍ ചിത്രത്തിന്റെ പ്രീമിയര്‍ വന്നതിന് പിന്നാലെയാണ് ഷീലു ഫെയ്‌സ്ബുക്കില്‍ നന്ദിയറിയിച്ച് പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റിന് 4 ലക്ഷത്തോളം ലൈക്കും 10000 കമന്‍റുകളും 1600- ന് മേല്‍ ഷെയറും ലഭിച്ചത്. സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിൽ ഇതിൽ പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അതിശയിപ്പിച്ചു എന്നും പ്രേക്ഷകർ തനിക്ക് നൽകിയ സ്നേഹമാണ് അത് എന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകൾ:
‘ചിത്രത്തിന്റെ പ്രീമിയര്‍ വന്ന് കഴിഞ്ഞ് അതിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യയ്ക്ക് നന്ദിയറിയിച്ച് ഇട്ട പോസ്റ്റാണിത്. എന്നാല്‍ ഇതിനിത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സദൃശ്യവാക്യം എന്ന ചിത്രത്തെയും അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഒന്‍പത് വര്‍ഷത്തോളമായി സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതല്‍ അടുത്തു എന്നു കരുതുന്നു.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…