ഷഫീഖ് എല്ലാ സെറ്റപ്പുകളും കല്യാണത്തോടെ നിർത്തുമോ ? നവംബർ 25 മുതൽ നമുക്ക് അത് അറിയാം, പ്രേക്ഷകരെ കീഴടക്കി ഷെഫീഖിന്റെ സന്തോഷം ട്രയിലർ

യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ ഔദ്യോഗിക ട്രയിലർ റിലീസ് ആയി. വലിയ വരവേൽപ്പാണ് ട്രയിലറിന് നൽകിയിരിക്കുന്നത്. അനൂപ് പന്തളം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്ന ഉണ്ണി മുകുന്ദനാണ്. നവംബർ 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ഉണ്ണി മുകുന്ദൻ, ദിവ്യ പിള്ള എന്നിവർ നായകരായി എത്തുന്ന ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയിലെ ഖൽബിലെ ഹൂറി എന്ന ഗാനം നേരത്തെ റിലീസ് ആയിരുന്നു. പാട്ടിന്റെ വീഡിയോയും റിലീസ് ആയിരുന്നു. പാട്ട് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയെത്തിയ ടീസറിനും വലിയ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ പാട്ട് ആലപിച്ചത് ഉണ്ണി മുകുന്ദൻ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഉണ്ണി മുകുന്ദനൊപ്പം ദിവ്യ പിള്ളയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയൻ, ആത്മീയ രാജൻ, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഒരു ഫൺ റിയലിസ്റ്റിക് ചിത്രമായാണ് ഷെഫീഖിന്റെ സന്തോഷം എത്തുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന യുവാവ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മറ്റുള്ളവരെ സഹായിക്കുന്നതാണ് അയാൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്. എൽദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനുപ് പന്തളം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ – ശ്യാം കാർത്തികേയൻ, മേക്കപ്പ് – അരുൺ ആയൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, സ്റ്റിൽസ് – അജി മസ്ക്കറ്റ്, പരസ്യകല – മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ. രാജൻ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago