‘ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ വാലിബനെ കുറിച്ച് നല്ലത് പറഞ്ഞു, എത്ര ഡീഗ്രേഡ് ചെയ്താലും സിനിമ പ്രേമികൾക്ക് വാലിബൻ ഇഷ്ടപ്പെടും’ -നിർമ്മാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ

പ്രഖ്യാപനം വന്നതു മുതൽ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമാകുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമ കണ്ടിറങ്ങിയവർ തന്നെ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു.

ഇപ്പോൾ സിനിമയ്ക്ക് എതിരെ ഉയർന്നുവന്ന ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിബു ബേബി ജോൺ പറഞ്ഞു. മോശം പടമാണെന്ന് ബോധപൂർവം ചിലർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഷിബു ബേബി ജോൺ ഇങ്ങനെ പറഞ്ഞത്. ‘നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ വാലിബനെക്കുറിച്ച് നല്ലത് പറഞ്ഞു. ഇന്നലെ അനുരാ​ഗ് കശ്യപ് സംസാരിച്ചു. സിനിമാ പ്രേക്ഷകർ എന്നുള്ള നല്ലൊരു വിഭാ​ഗം ഭയങ്കരമായി പ്രശംസിച്ച ഒരു സിനിമയെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രയോ​ഗം വന്നത്. പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നില്ലായെന്ന് പറയാം. പക്ഷെ
അത് മോശം പടമാണെന്ന് ചിലർ ബോധപൂർവം പറഞ്ഞു. ആദ്യത്തെ ദിവസത്തിന്റെ സെക്കൻഡ് ഷോ മുതൽ അഭിപ്രായങ്ങൾ മാറി. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടും. ഇഷ്ടമാവുന്നു എന്നതിൽ സന്തോഷവുമുണ്ട്’ ഷിബു ബേബി ജോൺ പറഞ്ഞു.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍, മനോജ് മോസസ് എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago