മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രംഗത്തേക്ക്. ഷിബുവിന്റെ ആദ്യചിത്രം മോഹൻലാലിന് ഒപ്പമാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. യുവസംവിധായകനായ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനു ശേഷം ഇതിൽ പങ്കുചേരുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കു വെക്കുന്നതാണെന്നും മോഹൻലാൽ അറിയിച്ചു. പുതിയ സിനിമ നിർമാണ കമ്പനി രൂപീകരിച്ച കാര്യം ഷിബു ബേബി ജോൺ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്, ‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനു ശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.’
മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ സിനിമാ നിർമാണ കമ്പനിക്ക് ജോൺ ആൻഡ് മേരി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ഷിബുവിന്റെ മാതാപിതാക്കളായ ജോണിന്റെയും മേരിയുടെയും പേരാണ് നിർമാണ കമ്പനിക്ക് നൽകിയിരിക്കുന്നത്. മോഹൻലാൽ ആണ് നിർമാണ കമ്പനി ഉദ്ഘാടനം ചെയ്തത്. ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…