Categories: MalayalamNews

“നാല്‍പത്തിമൂന്ന് ഡിഗ്രി ചൂടില്‍ സ്വെറ്റർ ഷർട്ടിനുള്ളിൽ ഇട്ടാണ് ദിലീപ് വന്നത്; ഒരു ദുരുദ്ദേശം കൂടെ ദിലീപിന് ഉണ്ടായിരുന്നു” ഷിബു ചക്രവർത്തി

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടി, മുകേഷ്, പ്രിയ രാമൻ, മോഹിനി, വിക്രം, ദിലീപ്, സുകുമാരൻ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്‌ത ചിത്രമാണ് സൈന്യം. ദിലീപിന്റെ രണ്ടാമത്തെ ചിത്രമായിരുന്ന സൈന്യം തമിഴ് സൂപ്പർസ്റ്റാർ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.

സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ വരും. ദിലീപ് മിമിക്രി രംഗത്തു നിന്നുളള ആളായതു കൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന്‍ പറയും. അതുകൊണ്ട് കൂടെ വരുന്നത് സന്തോഷമായിരുന്നു. അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നു. സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല. പേരുകൾ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ല. മമ്മൂട്ടിയുടെയും മുകേഷിന്റെയും കീഴില്‍ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവർ.

അപ്പോള്‍ ദിലീപ് എന്റെ അടുത്ത് വന്ന് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്കിന് ഒരല്‍പ്പം സ്പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തത്. അന്ന് മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്നു ദിലീപ്. തടി തോന്നിക്കായി അന്ന് പത്ത് നാല്‍പത്തിമൂന്ന് സെന്റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തി നില്‍ക്കുന്ന സ്ഥലത്ത് സ്വെറ്റർ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് ദിലീപ് വന്നത്. നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലീപ് ആ സെറ്ററിട്ട് നിന്നു. ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താരശരീരങ്ങള്‍ ആവശ്യപ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago