കഴിഞ്ഞ ദിവസം നടന്ന മധുരപതിനെട്ടിൽ പൃഥ്വി എന്ന പ്രോഗ്രാമിൽ എങ്ങനെയാണ് യാഥാർശ്ചികമായി സെവൻത് ഡേ എന്ന ചിത്രത്തിൽ ടോവിനോ തോമസ് എത്തിയതെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. നേരത്തെ തീരുമാനിച്ച താരത്തിന് ഒരു വലിയ തമിഴ് സിനിമയിൽ അവസരം കിട്ടിയപ്പോൾ ഒഴിവ് വന്ന റോളാണ് അവസാനം ടോവിനോയിൽ എത്തിയത്. ടോവിനോയെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രം പൃഥ്വിരാജ് abcd എന്ന ചിത്രം കാണുകയും ചെയ്തു . ഈ സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകുകയാണ് സെവൻത് ഡേയുടെ നിർമാതാവ് ഷിബു ജി സുശീലൻ
കുറിപ്പ് ചുവടെ :
ഈ വീഡിയോയിൽ പ്രിയ നടൻ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം .
എന്റെ ചില തീരുമാനങ്ങൾ ഒരു നടന്റെ ഉയർച്ചയെ സഹായകം ആയതിൽ അഭിമാനം കൊള്ളുന്നു ..
മെമ്മറീസിൽ പൃഥ്വിരാജ്നൊപ്പം അഭിനയിച്ച രാഹുൽ മാധവിനെ ആയിരുന്നു 7TH DAY ൽ കാസറ്റ് ചെയ്തിരുന്നത് .
അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു .
സിനിമ അനൗൺസ് ചെയ്തു .സിനിമ തുടങ്ങാൻ ഒരാഴ്ച മാത്രം ..
അപ്പോൾ ആണ്
പക്ഷേ ആ സമയത്ത് തമിഴ് സിനിമയിൽ ചാൻസ് ലഭിച്ച രാഹുൽ മാധവ് ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ എനിക്ക് വിഷമം തോന്നി .
കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത മറ്റൊരു നടൻ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു .
പകരം അനുമോഹൻ കൂടി എന്റെ സിനിമയിലേക്ക് എത്തി .
ഞാൻ രാഹുൽ മാധവിനോട് അഡ്വാൻസ് തിരിച്ചു തരാൻ ഫോൺ ചെയ്തു പറഞ്ഞു .
അദ്ദേഹം അഡ്വാൻസ് ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തിരിച്ചു നൽകി ..
പക്ഷേ അജ്മലിൽ നിന്ന് അഡ്വാൻസ് ഞാൻ തിരിച്ചു ചോദിച്ചില്ല ..ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി .
കാരണം അദ്ദേഹം അഭിനയിക്കാൻ റെഡി ആയിരുന്നു .
എന്റെ ചില തീരുമാനങ്ങൾ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോൾ മനസിലായി .
പൃഥ്വിരാജ് ടോവിനോ സൗഹൃദം 7TH DAY ൽ തുടങ്ങി ലൂസിഫർ വരെ എത്തി .
എന്റെ തീരുമാനങ്ങൾക്ക് പൃഥ്വിരാജിന്റെ സപ്പോർട് വളരെ വലുതായിരുന്നു .അത് എന്നും ഓർക്കുന്നു ..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…