സിനിമ ആസ്വാദകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ ശ്രദ്ധ നേടിയ താരമാണ് ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് ഉയർച്ചയുടെ പടവുകൾ കീഴടക്കിയത്.കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ശില്പ ബാല മകളുടെ ക്യൂട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
![yami.new](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/yami.new_.jpg?resize=662%2C666&ssl=1)
അല്ലു അർജുനെ കാണണമെന്ന് വാശിപിടിച്ചു കരയുകയാണ് യാമി. ടിവിയിൽ അല്ലുവിന്റെ ഡാൻസ് കണ്ട് അതിനൊപ്പം ഡാൻസ്ചെയ്തും, അതുപോലെ തന്നെ അല്ലുവിനെ കാണാൻ ഹൈദരബാദിൽ പോകണമെന്നും,അല്ലുവിന്റെ സ്കൂൾ പോകണമെന്നുമൊക്കെ ഈ വീഡിയോയിലൂടെ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ശിൽപ ബാലയുടെ തക്കിട്ടു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്.
2016 ലായിരുന്നു ശില്പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന് ,ഹേമന്ത് മേനോന് , രമ്യ നമ്പീശന് തുടങ്ങി സിനിമ രംഗത്ത് വളരെയധികം സുഹൃത്തുക്കള്‍ ഉള്ള താരമാണ് ശില്പശാല.സമയം കിട്ടുമ്പോൾ എല്ലാം തന്നെ മകളുടെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം എപ്പോഴും അപ്ലോഡ് ചെയ്യാറുണ്ട്.