അവതാരകയായി മലയാളിക്ക് സുപരിചിതയാണ് ശില്‍പ ബാല. കുറേ നാളുകളായി സ്‌ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന ശില്‍പ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള വിഡിയോയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുഖത്ത് ചെയ്ത സര്‍ജറിയെപ്പറ്റിയും മറ്റും തുറന്നു പറയുകയാണ് താരം.
മകളുമൊന്നിച്ച് എത്തിയ വിഡിയോയില്‍, ശില്‍പയോട് മകളാണ് ഡോക്ടറെക്കുറിച്ച് പറയാന്‍ പറയുന്നത്. മുഖക്കുരു എങ്ങനെയെല്ലാം വരുമെന്ന് ശില്‍പ മകളോട് ചോദിക്കുമ്പോള്‍, മേക്കപ്പ് അധികം ഇട്ടാലും, ജങ്ക് ഫുഡ് കഴിച്ചാലും മുഖക്കുരു വരുമെന്നാണ് മകള്‍ പറയുന്നത്. ഇതിന് ശേഷം മുഖക്കുരു തനിക്ക് എങ്ങനെയാണ് പ്രശ്‌നമായതെന്നും അതിന് എടുത്ത ട്രീറ്റ്‌മെന്റിനെക്കുറിച്ചും ശില്‍പ പറയുന്നുണ്ട്
ആദ്യമായി മുഖക്കുരു വന്നപ്പോള്‍ പ്രായത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും വരുന്നതുപോലെ വന്നതാണെന്നാണ് കരുതിയതെന്ന് ശില്‍പ പറയുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കുറച്ച് അധികമായി വരാന്‍ തുടങ്ങി. ആ സമയത്ത് ദുബൈയില്‍ ചില ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ക്യാമറയില്‍ കുരു കിട്ടാതിരിക്കാന്‍ കൂടുതല്‍ മേക്കപ്പ് ചെയ്യേണ്ടിവന്നു. അങ്ങനെയങ്ങനെ ആത്മവിശ്വാസം ഏറക്കുറെ മുഴുവനായും നഷ്ടമായി. മാനസികമായും ചില പ്രശ്നങ്ങളെല്ലാം ഇതിന്റെ ഭാഗമായി വന്നു. അങ്ങനെയാണ് ഡോക്ടറെ കാണുന്നതും ട്രീറ്റ്‌മെന്റ് എടുത്തതും. അതിന് ശേഷം പ്രശ്‌നങ്ങള്‍ ഏറെക്കുറേ മാറിയെങ്കിലും സ്‌കിന്‍ പ്രശ്‌നങ്ങളുണ്ടായി. അതോടെയാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചതെന്നും ശില്‍പ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…