ബോളിവുഡ് താര സുന്ദരി ശില്‍പ ഷെട്ടി വിവാഹത്തോടെ സിനിമാരംഗം വിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമാണ്. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പങ്കുവെച്ചും മറ്റും താരം ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട് ശില്‍പ. എന്നാല്‍ ഇത്തവണ ശില്‍പ്പയുടെ പ്രവര്‍ത്തിയെ സോഷ്യല്‍മീഡിയ ചോദ്യം ചെയ്തതോടെയാണ് നടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
നടി തന്റെ മകന്റെ ജന്മ ദിനം വൃദ്ധസദനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് ആഘോഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകന്‍ വിയാന്റെ ആറാം പിറന്നാളിന് ഭര്‍ത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് ശില്‍പ മുംബൈയിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പുവര്‍ എന്ന വൃദ്ധസദനത്തില്‍ എത്തി അന്തേവാസികള്‍ക്ക് പഴങ്ങളും മധുരപലഹാരങ്ങളും അടങ്ങുന്ന അത്താഴം നല്‍കിയത്.
ഈ സേവനപ്രവര്‍ത്തനത്തിന്റെ വീഡിയോ ശില്‍പ തന്റെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ പരിപാടിയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.എന്തിനാണ് ഇങ്ങനെ വിലകുറഞ്ഞ പഴങ്ങള്‍ കൊടുക്കുകയും അതിന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരം കൊടുക്കുകയും ചെയ്യുന്നത്. ഈ പൊങ്ങച്ചം അവസാനിപ്പിക്കൂ.. എന്നാണ് ഈ പോസ്റ്റിനോട് ചിലര്‍ പ്രതികരിച്ചത്.
എന്നാല്‍ ഇതിനെതിരെ, ശക്തമായി ആഞ്ഞടിച്ചുകൊണ്ട് താരം രംഗത്തെത്തി.’നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത് സങ്കടകരമാണ്. പിന്നീട് ഞങ്ങള്‍ നേരിട്ടു തന്നെ അവര്‍ക്ക് ഒരു വലിയ അത്താഴം നല്‍കിയിരുന്നു. ഇതുപോലെ സഹായം ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഞങ്ങളുടെ പാരമ്ബര്യമാണ്. ഞങ്ങളുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങളായി ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഞാന്‍ എന്റെ മകനിലൂടെ അത് തുടരുകയാണ്. പൊങ്ങച്ചം കാണിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം-‘ ശില്‍പ മറുപടി നല്‍കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…