യുവതാരങ്ങളെ നായകരാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രമായ ‘പന്ത്രണ്ട്’ ഇന്നാണ് റിലീസ് ആയത്. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘പന്ത്രണ്ട്’ സിനിമയുടെ ആദ്യഷോ കണ്ടിറങ്ങുന്നവരുടെ പ്രതികരണത്തിനായി മാധ്യമങ്ങളും തിയറ്ററുകളിൽ എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയവർ മാധ്യമപ്രവർത്തകരോട് അവരുടെ പ്രതികരണം അറിയിക്കുന്നതിനിടയിലാണ് ഒരാൾ ഇറങ്ങിയോടുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയ ഷൈൻ ടോം ചാക്കോ ആണ് ഇറങ്ങി ഓടിയത്.
സിനിമയെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാൻ എത്തിയപ്പോഴേക്കും ആയിരുന്നു ഷൈനിന്റെ ഓട്ടം. ഇതിനിടെ കാര്യം എന്തെന്നറിയാതെ കുറച്ച് മാധ്യമപ്രവർത്തകരും ഷൈനിന്റെ പിന്നാലെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽ നിന്നും റോഡിലേക്ക് ഓടുകയായിരുന്നു.
ലിയോ തദേവൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സംഗീതം – അൽഫോൻസ് ജോസഫ്, വരികൾ – ബി കെ ഹരിനാരായണന്‍, ജോ പോൾ. സംവിധായകൻ ഭദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ തദേവൂസ് ജയറാമിനെ നായകനാക്കി ഒരുക്കിയ ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന് ശേഷമുള്ള ചിത്രമാണ് പന്ത്രണ്ട്. പയ്യൻസ്, പച്ചമരത്തണലിൽ, ഒരു സിനിമാക്കാരൻ എന്നിവയാണ് ലിയോ തദേവൂസിന്റെ മറ്റ് ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…