താന്‍ ലാലേട്ടന്റെ കട്ടഫാന്‍, സിനിമയില്‍ അഭിനയിക്കാന്‍ അഗ്രഹം തോന്നിയതും ലാലേട്ടനെ കണ്ടിട്ടെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയിലേക്ക് താന്‍ വന്നതും മോഹന്‍ലാലിനെ കണ്ടിട്ടാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

അതേ സമയം തനിയ്ക്ക് ഇതുവരെ ലാലേട്ടനെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ഷൈന്‍ പറയുന്നു. അമ്മയുടെ മീറ്റിംഗിനും മറ്റും ദൂരെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. ലാലേട്ടന്റെ കൂടെ ഇതുവരെ അഭിനയിക്കാനും അവസരം ലഭിച്ചിട്ടില്ലെന്നും ഷൈന്‍ വ്യക്തമാക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് സീനുകള്‍ ഉണ്ടായിട്ടില്ല എന്നും ഷൈന്‍ പറഞ്ഞു. മോഹന്‍ലാല്‍ പല തലമുറയുടെ വികാരമാണ് എന്നതിന്റെ തെളിവാണ് ഷൈനിന്റെ വാക്കുകള്‍. ലാലേട്ടന്റെ ഒക്കെ കാലത്ത് ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മലയാള സിനിമയില്‍ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. പലരും പറഞ്ഞുകൊണ്ടിരിക്കുന്ന ഇതേ കാര്യമാണ് ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയും പറയുന്നത്. മമ്മൂട്ടിയെക്കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം വളരെയധികം പറയുന്നുണ്ട്. മമ്മൂക്കയെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതോടെ എല്ലാവരും അദ്ദേഹത്തിന്റെ ഫാനായി മാറിപ്പോകും എന്നാണ് ഷൈന്‍ പറയുന്നത്.

അതേസമയം ഒരു സിനിമാ സെറ്റ് വളരെ ആക്ടീവ് ആയി വെയ്ക്കാന്‍ കഴിവുള്ള നടനാണ് മമ്മൂട്ടിയെന്നും പരിചയ സമ്പത്തിന്റെ പുറത്ത് കിട്ടിയതാണ് അതെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ദുല്‍ഖര്‍ നേരെ തിരിച്ചുള്ള സ്വഭാവമാണ്. സെറ്റില്‍ അധികം ആളുകളുമായി സംസാരമോ മറ്റോ ഇല്ലാത്ത ആളാണ് ദുല്‍ഖര്‍. മമ്മൂക്കയുടെ അനുഭവ പരിചയമാകുമ്പോള്‍ ഇക്കാര്യത്തില്‍ മാറ്റം വരുമെന്നും ഷൈന്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ ആദ്യം എല്ലാവര്‍ക്കും വെറുതെ പേടിയാണെന്നും എല്ലാം അദ്ദേഹം പേടിക്കേണ്ട വ്യക്തിയല്ലെന്നും ഷൈന്‍ പറയുന്നു. പക്ഷേ, പതുക്കെ ആളുകളോട് അടുക്കുന്ന ആളാണ് മമ്മൂക്ക. അടുത്തറിയാത്ത ആളുകളാണ് അദ്ദേഹം ജാഡയാണ് എന്നൊക്കെ പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് ഷൈന്‍ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago