Categories: CelebritiesFeatured

മോള്‍ ജനിച്ചശേഷം വിഷാദരോഗത്തിലൂടെ കടന്നുപോയി ; തുറന്ന് പറഞ്ഞ് ശിവദ

ലിവിംഗ് ടുഗദര്‍ ,സു..സു… സുധി വാത്മീകം ,ശിക്കാരി ശംഭു, ലൂസിഫര്‍ , അച്ചായന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവദ. വിവാഹശേഷം അഭിനയ ജീവിതം ഉപേക്ഷിക്കുന്ന നടികളെ പോലെയല്ലെ ശിവദ. കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടുമായി താരം തെന്നിന്ത്യയിലും മലയാളത്തിലും വളരെ സജീവമാണ്.

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് താരം ടെലിവിഷന്‍ ഷോകളില്‍ അവതാരികയായിരുന്നു. 2011ല്‍ ഫാസില്‍ ചിത്രമായ ലിവിങ്ങ് ടു ഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്.

നടന്‍ മുരളിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ പിറന്ന ശേഷമുള്ള ജീവിതത്തെ ക്കുറിച്ച് മനസ് തുറക്കുകയാണ്. മോള്‍ ഉണ്ടായ ശേഷം ജീവിതം മാറി മറഞ്ഞുവെന്നും പലപ്പോഴും കുഞ്ഞ് കരയുമ്പോള്‍ നിര്‍വികാരയായി നോക്കിയിരുന്നിട്ടുണ്ട്, ആ സമയങ്ങളില്‍ കാരണങ്ങളില്ലാതെ വെറുതെ കരഞ്ഞു തീര്‍ത്തിട്ടുണ്ട് , താന്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും പലപ്പോഴും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു എന്നും താരം പറഞ്ഞു. പക്ഷെ പിന്നീട് മനസിനെ വീണ്ടെടുക്കുകയും സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തിയെന്നും താനിപ്പോള്‍ അമ്മ എന്ന ടൈറ്റില്‍ ആസ്വദിക്കുകയാണെന്നും താരം പറഞ്ഞു. കുഞ്ഞിനെ നോക്കുന്ന കാര്യത്തില്‍ പലപ്പോഴും പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് മുലയൂട്ടുന്ന സമയത്ത് പാലു കുറവായതുകൊണ്ട് താന്‍ കുറച്ചുദിവസം കുപ്പിപ്പാല്‍ കൊടുത്തിരുന്നു. അതിനും നിരവധി അഭിപ്രായങ്ങള്‍ പലരും പറഞ്ഞിരുന്നു. പക്ഷെ ആ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ലെന്നും താരം കൂട്ടിചേര്‍ത്തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago