Categories: Celebrities

അമ്മ ഷോപ്പിങ് തിരക്കിലായിരുന്നപ്പോള്‍ മകളെ നോക്കിയ അച്ഛന്‍ !!! ചിത്രം പങ്കുവച്ച് ശിവദ

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയസൂര്യ നായകനായ സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവദ. ആദ്യം തമിഴിലായിരുന്നു അരങ്ങേറ്റം. എങ്കിലും മലയാളത്തിലും തമിഴിലുമായി ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങള്‍ ശിവദയെ തേടിയെത്തിയിരുന്നു.

സിനിമയില്‍ ഇപ്പോഴും സജീവമായ താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ അഭിനയത്തില്‍ നിന്ന് ശിവദ പിന്‍വാങ്ങിയില്ല .ഏറ്റവും ഒടുവിലായി താരം അഭിനയിച്ച മലയാള ചിത്രം ലൂസിഫറാണ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് എത്തിയത്. ഭര്‍ത്താവ് നടന്‍ മുരളി കൃഷ്ണയാണ്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി.

രഘുവിന്റെ സ്വന്തം റസിയ, സെക്കന്‍ഷോ എന്നീ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയിലാണ് മുരളി കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവിനെക്കുറിച്ച് ശിവദ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ മകളെ കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ അടുത്തില്ലാത്തപ്പോള്‍ മകളെ നോക്കിയ അച്ഛന്‍ എന്ന ക്യാപ്ഷനോടെ താരം പുതിയ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. മകളുടെ പേര് അരുന്ധതി എന്നാണ്.

താരം പങ്കുവച്ച കുറിപ്പ് :

ഡാഡിയുടെ കൊച്ചു പെണ്‍കുട്ടി’ … ഇത് എന്റെ ഗാലറിയില്‍ കണ്ടതാണ്യ അരുന്ധതിക്ക് 3 മാസം പ്രായമുള്ളപ്പോള്‍ ഞങ്ങള്‍ അവളെ പുറത്തുകൊണ്ടുപോയപ്പോള്‍ ഉള്ളത്. ഞാന്‍ഷോപ്പിംഗില്‍ തിരക്കിലായിരുന്നു ,അച്ഛന്‍ എല്ലായ്പ്പോഴും അവളെ നന്നായി പരിപാലിച്ചു. എന്റെ ഏറ്റവും നല്ല സുഹൃത്ത്, ഒരു നല്ല ഭര്‍ത്താവ്, നല്ല പിതാവ് എന്നോടൊപ്പം എല്ലാ നിമിഷത്തിലും ഉണ്ടായിരുന്നതിനും കരുതലിനും സ്‌നേഹത്തിനും നന്ദിയും സ്‌നേഹവും !!!

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago