മലയാളി സിനിമാപ്രേമികളുടെ മനസിൽ വളരെയേറെ ഇഷ്ടം സ്വന്തമാക്കിയിട്ടുള്ള നായികാ – നായകൻമാരാണ് മമ്മൂട്ടിയും ശോഭനയും. ‘മഴയെത്തും മുമ്പേ’, ‘കളിയൂഞ്ഞാൽ’, ഹിറ്റ്ലർ എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ്. ‘ഫാൻ മൊമന്റ്’ എന്ന അടിക്കുറിപ്പോടെ ശോഭനയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സോഷ്യൽ മീഡിയയിൽ ശോഭന പങ്കുവെച്ച സെൽഫി നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ‘ക്യാപ്റ്റനെ കണ്ടു, ഫാൻ മൊമന്റ്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ശോഭന ചിത്രം പങ്കുവെച്ചത്. കൊച്ചിയിൽ ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന സി ബി ഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്.
ഏതായാലും വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയപ്പെട്ട നായകരെ ആരാധകർ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തൊണ്ണൂറായിരത്തിന് അടുത്ത് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കൊച്ചിയിൽ സിബിഐ 5ന്റെ ചിത്രീകരണം തുടരുകയാണ്. അതേസമയം, ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എസ് എന് സ്വാമി, കെ മധു, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകും എന്നതാണ് ചിത്രത്തെക്കുറിച്ച് ഏറ്റവും അവസാനം പുറത്തുവരുന്ന വാർത്തകൾ. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളസിനിമയിലേക്ക് എത്തിയത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…