ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു. കുട്ടിക്കാനം ലക്ഷ്മി കോവില്‍ എസ്റ്റേറ്റിലെ ബംഗ്ലാവിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അപര്‍ണ ബാലമുരളി, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജിത്, സനീഷ് എന്നീ സഹോദരങ്ങളാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍, വരുണ്‍ – അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിതിന്‍ ഡി.കെയാണ് എഡിറ്റിംഗ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകരുന്നത്.
ജിതേഷ് പൊയ്യ മേക്കപ്പും, അരുണ്‍ മോഹനന്‍ ആര്‍ട്ടും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദീപക് നാരായണനാണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകര്‍, വിനോഷ് കൈമള്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍. സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്, ഡിസൈന്‍-ജോസ് ഡൊമനിക്, പിആര്‍ഒ-എ.എസ്. ദിനേശ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ആതിര ദില്‍ജിത്, വൈശാഖ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…