‘ഞങ്ങൾക്ക് കണക്ട് ചെയ്യാൻ പറ്റി, നന്നായിരുന്നു’: കുഞ്ഞുമനസുകൾ കീഴടക്കി പ്യാലി

പ്യാലി എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ സഹോദരൻ സിയയുടെയും കഥ പറയുന്ന സിനിമയാണ് പ്യാലി. ചിത്രത്തിന്റെ പ്രിവ്യൂ കൊച്ചിയിൽ നടന്നു. മികച്ച പ്രതികരണമാണ് പ്രിവ്യൂവിന് ശേഷം ചിത്രത്തിന് ലഭിച്ചത്. കുട്ടികൾ കാണേണ്ട മൂവിയാണെന്നും ഇമോഷണലാണെന്നും സംഗീത സംവിധായകൻ രഞ്ജിൻ രാജ് പറഞ്ഞു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ മ്യൂസിക് എന്നും നല്ല സ്കോർ ആണെന്നും രഞ്ജിൻ പറഞ്ഞു. പാട്ടൊക്കെ വളരെ വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നതെന്നും അതെല്ലാം വർക്ക് ഔട്ട് ആയെന്നും രഞ്ജിൻ പറഞ്ഞു. പാൻ ഇന്ത്യൻ കൾച്ചർ ഫീൽ ചെയ്യുന്ന മൂവി ആണെന്നും എല്ലാവരും വന്ന് കാണണമെന്നും രഞ്ജിൻ പറഞ്ഞു.

ഒരു ലൈഫുള്ള സിനിമയാണെന്നും ഫാമിലി ആയി കണ്ടിരിക്കാമെന്നും ആയിരുന്നു ഒരു പ്രേക്ഷകന്റെ അഭിപ്രായപ്പെട്ടത്. ക്ലൈമാക്സ് ഒക്കെ ഭയങ്കര സ്വീറ്റ് ആയിരുന്നെന്നും ഫീൽ ഗുഡ് ആണെന്നും പറഞ്ഞപ്പോൾ ഇത് ഒരു നന്മയുള്ള സിനിമയാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ‘ഒരു കുഞ്ഞ് ഇത്രയും നന്നായിട്ട് അഭിനയിക്കുക എന്ന് പറഞ്ഞാൽ അത്ഭുതം തോന്നേണ്ടതാണ്. ഫാമിലിയും കുട്ടികളും എന്തായാലും കാണേണ്ട ചിത്രമാണ്. കലയെ സ്നേഹിക്കുന്ന എല്ലാവരും കാണേണ്ടതാണ്. ശരിക്കും നന്നായി ടച്ച് ചെയ്തു.’ – ചിത്രം കണ്ടിറങ്ങിയവരിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ.

വളരെ നല്ല സിനിമയാണെന്നും കുട്ടികളെ ഒപ്പം കൊണ്ടുവന്നു തന്നെ ഈ സിനിമ കാണണമെന്നും സംവിധായികയായി റഥീന പറഞ്ഞു. കുട്ടികൾക്ക് ഈ സിനിമയിൽ കാണാനും എക്സിപീരിയൻസ് ചെയ്യാനും ഉണ്ടെന്നും അതുകൊണ്ടു തന്നെ കുട്ടികളുമായി സിനിമയ്ക്ക് വരണമെന്നും രഥീന പറഞ്ഞു. സിനിമ തനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും ഹൃദയസ്പർശിയാണെന്നും ചിത്രത്തിലെ പ്യാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാർബി പറഞ്ഞു. താൻ കരഞ്ഞെന്നും ഒപ്പം അഭിനയിച്ചവർ തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും ബാർബി പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago