പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ, കാട്ര് വെളിയിടെ എന്നീ സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ താരം ഇടംനേടിയിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതാനുഭവങ്ങളെ പറ്റിയാണ് താരം കുറിക്കുന്നത്. പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം ഉണ്ടായതിനെ തുടര്‍ന്ന് ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചും ശ്രദ്ധ പറയുന്നു.
ശ്രദ്ധ ശ്രീനാഥിന്റെ കുറിപ്പ്:
എനിക്ക് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്റെ അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല.
ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ടും ഞാന്‍ പറഞ്ഞ കാര്യം കേട്ടും എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും…(പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്ക് പതിനാല് വയസായിരുന്നു…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…