നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി അമ്മ സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതിനാലാണ് രാജി സമര്‍പ്പിക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞു.
ഇപ്പോഴിതാ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലിൽ നിന്ന് രാജി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാലാ പാർവതി നടത്തിയ വാർത്താസമ്മേളനത്തിൽ ഐ.സി.സി ചെയർമാനായ ശ്വേതാ മേനോനും സമിതിയിലെ മറ്റൊരംഗമായ കുക്കു പരമേശ്വരനും രാജിവെയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു.
കൊച്ചിയിൽ ചേർന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്വയം മാറിനിൽക്കാമെന്ന അദ്ദേഹത്തിന്റെ ദ്ദേഹത്തിന്റെ കത്ത് യോഗം അംഗീകരിക്കുകയായിരുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് കൂട്ടരാജി. നടി രചന നാരായണൻക്കുട്ടിയും അഭിഭാഷക അനഘ രാമനും മാത്രമാണ് ഇനി പരാതി പരിഹാര സമതിയിലുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…