കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് നടി ശ്വേതാ മേനോന്റെ കരിയർ. യഥാർത്ഥ ജീവിതത്തിലും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിലും ശ്വേതാ ഏറെ മുന്നിലാണ്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. അതോടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞ ഒരു റോളും താൻ ഇതുവരെ ചെയ്തിട്ടില്ല എന്നും പറഞ്ഞിരിക്കുകയാണ് ശ്വേതാ മേനോൻ.
എല്ലാ മാസവും ഞാൻ തിരക്കഥകൾ കേൾക്കാറുണ്ട്. പലപ്പോഴും പല കഥാപാത്രങ്ങൾക്കും ഞാൻ അനുയോജ്യയാണോ അതോ എന്നെ ആ റോളിൽ അവർ ശരിക്കും കണ്ടിട്ടുണ്ടോ എന്നൊക്കെ ഞാൻ അത്ഭുതപ്പെടാറുണ്ട്. എനിക്കിഷ്ടപ്പെട്ടാൽ ഞാൻ ഓക്കെ പറയും. സ്പെഷ്യൽ കഥാപാത്രങ്ങൾക്ക് പിന്നാലെ ഞാൻ പോകാറില്ല. റിസ്ക് എടുക്കാൻ തയ്യാറാണെങ്കിലും നമ്മുടെ സേഫ് സോണിന് പുറത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ അധികം ശ്രമിക്കാറില്ല.
സത്യം പറഞ്ഞാൽ ഒരു കഥാപാത്രത്തെ പോലും വ്യത്യസ്ഥമാണ് എന്ന കാരണത്തിൽ ഞാൻ ഏറ്റെടുത്തിട്ടില്ല. എന്തുകൊണ്ട് എനിക്ക് ശ്രമിച്ചുകൂടാ എന്ന എന്റെ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് ഈ റോളുകൾ എന്നിലേക്ക് എത്തിയത്. ഒരു സിനിമയുടെ പോലും ക്രെഡിറ്റ് എനിക്ക് വേണ്ട. എല്ലാം സംവിധായകർ പറഞ്ഞ പോലെ ഞാൻ പ്രവർത്തിച്ചതാണ്. ഇന്ന് വരെ എനിക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രം പോലും ഞാൻ അഭിനയിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…