Categories: Malayalam

പൗരത്വ നിയമ ഭേദഗതി പച്ചയ്ക്കുളള മുസ്ലിം വിരോധം; മനസ്സ് തുറന്ന് ശ്യാം പുഷ്കരൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. പാലക്കാട് ഒറ്റപ്പാലത്ത് അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം പൗരത്വ നിയമ ഭേദഗതി പച്ചയ്ക്കുളള മുസ്ലിം വിരോധമാണെന്നാണ് പറയുന്നത്. നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നമ്മുക്ക് മാറി നില്‍ക്കാനാകില്ല എന്നും നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടുമെന്നും പച്ചയ്ക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല ഇതെന്നും അദ്ദേഹം പറയുന്നു.

കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണെങ്കില്‍ സിനിമയും കൂടുതല്‍ ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കലക്ടീവ് ഫേസ് വണ്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി’ എന്ന പ്രതിഷേധ റാലിയിലും പീപ്പിള്‍സ് മാര്‍ച്ചിലും ശ്യാം പുഷ്‌കരന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

മമ്മൂട്ടി, പൃഥ്വിരാജ് , പാര്‍വതി തിരുവോത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് ‍, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രജീഷ വിജയന്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ നിരവധി താരങ്ങൾ മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും റൈസ് എന്ന ഹാഷ്ടാഗോടെ പങ്കുവെച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago