മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.
രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് . പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.രാജമാണിക്യം പോലെയുള്ള ഒരു പക്കാ കളർഫുൾ എന്റർടൈനർ കൂടിയായിരിക്കും ഷൈലോക്ക് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്.അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും കേരള ബോക്സ് ഓഫീസിലെ വലിയ രണ്ട് വിജയങ്ങളായിരുന്നു. മാസ്റ്റർപീസ് അതുവരെയുള്ള ഏറ്റവും കൂടുതൽ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മമ്മൂട്ടി ആരാധകർക്കും സിനിമ പ്രേമികൾക്ക് ആവേശം കൊള്ളുവൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും ഇതെന്ന് ഉറപ്പാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…